Today: 26 Dec 2024 GMT   Tell Your Friend
Advertisements
ജോസ് കുമ്പിളുവേലിയെ കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവക ആദരിച്ചു
കോട്ടയം: കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി യൂറോപ്പിലെ മാദ്ധ്യമ പ്രവര്‍ത്തനത്തില്‍ നിറസാന്നിദ്ധ്യവും, ലോക കേരളസഭയില്‍ ജര്‍മനിയില്‍ നിന്നുള്ള അംഗവും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിയെ ചങ്ങനാശേരി അതിരൂപതയിലെ കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവക കുടുംബം ആദരിച്ചു. കറുകച്ചാല്‍, മൈലാടിയിലെ ഐരാസ് സ്പോര്‍ട്സ് ഹബില്‍ നടന്ന തിരുവതാംകൂര്‍ ഹാസ്യകലയുടെ ഡ്രീം ബിഗ് (Dream Big) മെഗോഷോ പരിപാടിയില്‍ കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവക വികാരി ഫാ.ജേക്കബ് നടുവിലേക്കളം, പ്രശസ്ത സിനിമ താരവും മിമിക്രി, കോമഡി ആര്‍ട്ടിസ്ററുമായ സുധീര്‍ പറവൂര്‍ എന്നിവരില്‍ നിന്നും ഇടവകയുടെ ആദരമായ മെമന്റോ ജോസ് കുമ്പിളുവേലില്‍ ഏറ്റുവാങ്ങി. തദവസരത്തില്‍ ഫ്ളവേഴ്സ് ടോപ് സിംഗറിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഏറെ വൈറലായി ഇപ്പോള്‍ ഗാനമേളകളിലും, യൂട്യൂബിലും നിറഞ്ഞു നില്‍ക്കുന്ന കുട്ടി സഹോദരങ്ങളായ കേദാര്‍നാഥ്, കാത്തുക്കുട്ടി എന്നിവരും സന്നിഹിതരായിരുന്നു. ഇടവകയുടെ ആദരവിന് ജോസ് കുമ്പിളുവേലില്‍ നന്ദി പറഞ്ഞു.

വികാരി ഫാ.ജേക്കബ് നടുവിലേക്കളം, നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജോണ്‍, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വിന്നര്‍ വൈറല്‍ മാന്ത്രികന്‍, മെന്റലിസ്ററ്, മജീഷ്യന്‍ വില്‍സന്‍ ചമ്പക്കുളം, കൂടാതെ വൈദികരും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി കലാസന്ധ്യ ഉദ്ഘാടനം ചെയ്തു.

ഗായകരായ സുമേഷ് അയിരൂര്‍, സ്നേഹ (പാല), സുധീര്‍ പറവൂര്‍, കേദാര്‍നാഥ്, കാത്തുക്കുട്ടി, പ്രശസ്ത ഓടക്കുഴല്‍ വാദകന്‍ ജോസി ആലപ്പുഴ, ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ കോന്നിക്കാരന്‍ മിമിക്രി ആര്‍ട്ടിസ്ററ് അജിത് ചെങ്ങറ, സിനിമാ, സീരിയല്‍ മിമിക്രി ആര്‍ട്ടിസ്ററ് സോളമന്‍ ചങ്ങനാശേരി, അഖില്‍, ജന്മനാ ബധിരനും മൂകനുമായ മിമിക്രി ആര്‍ട്ടിസ്ററ് നിഷാദ് പൂച്ചാക്കല്‍, സിനിമാ നടനും, സ്പോട്ട് ഡബിംഗ് ആര്‍ട്ടിസ്ററുമായ ഖില്‍സ് പറവൂര്‍ എന്നിവരുടെ അവസ്മരണീയങ്ങളായ കലാപ്രകടനങ്ങള്‍ക്കു പുറമെ മനോഹരമായ സംഘനൃത്തങ്ങളും മെഗാഷോയ്ക്ക് കൊഴുപ്പേകി.

കലാകാരന്മാര്‍ക്കൊപ്പം പ്രേക്ഷകരില്‍ നിന്നും സ്റേറജിലെത്തി കലാപ്രകടനം കാഴ്ച്ചവെയ്ക്കാനും അവസരം നല്‍കിയിരുന്നു.ഫാ.ജേക്കബ് നടുവിലേക്കളം സ്വാഗതവും നന്ദിയും പറഞ്ഞു. റേഡിയോ ജോക്കിയായ അല്‍ഫോന്‍സ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ഏതാണ്ട് 1500 ലധികം ആളുകള്‍ പരിപാടികള്‍ ആസ്വദിയ്ക്കാന്‍ എത്തിയിരുന്നു. കുളത്തൂര്‍ സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന്റെ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫണ്ട് റൈസിംഗിനാണ് മെഗാഷോ സംഘടിപ്പിച്ചത്.

ക്രിസ്തീയ ഭക്തിഗാനരംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയതു പരിഗണിച്ച് പോയ വര്‍ഷം ലിറ്റില്‍ ഫ്ളവര്‍ ഇടവക ദിനത്തോട് അനുബന്ധിച്ച് ദേവാലയ ഹാളില്‍ നടത്തിയ പരിപാടിയിലും ഇടവക കുടുംബത്തിന്റെ സ്ഹോദരവ് ലഭിച്ചിരുന്നു. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ജെയിംസ് പാലയ്ക്കല്‍ ആണ് മെമന്റോ നല്‍കിയത്.

കുളത്തൂര്‍ ഇടവക മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യായുടെ നാമത്തില്‍ ഗാനം രചിച്ച് ഇടവകയുടെ മദ്ധ്യസ്ഥഗാനമായി സമര്‍പ്പിച്ചത് ജോസ് കുമ്പിളുവേലിയാണ്. ഗാനത്തിന് സംഗീതം നല്‍കിയത് ബിജു കാഞ്ഞിരപ്പള്ളിയും, ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചത് ബിനു മാതിരംപുഴയുമാണ്.
"സ്വര്‍ഗ്ഗീയമദ്ധ്യസ്ഥയായി വാഴും കുളത്തൂരിന്‍ മകുടമാം ചെറുപുഷ്പമേ, ഈശോതന്‍ സ്നേഹിതേ കൊച്ചുത്രേസ്യ ആത്മീയദീപം തെളിച്ചിടൂ നീ "എന്ന ഗാനം യുട്യൂബില്‍ ലഭ്യമാണ്.

ഗാനത്തിന്റെ ലിങ്ക്

https://youtu.be/kvw4AfcKe54
- dated 06 Dec 2024


Comments:
Keywords: Germany - Otta Nottathil - Jose_Kumpiluvelil_honoured_little_flower_parish_kulathur Germany - Otta Nottathil - Jose_Kumpiluvelil_honoured_little_flower_parish_kulathur,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us